'യോഗി ഗോ ബാക്ക്' ഗുജ്ജറുകളുടെ പ്രചാരണം ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നു
ലഖ്നൗ
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യോഗി ആദിത്യനാഥിനെതിരേ ഗുജ്ജറുകളുടെ പ്രചാരണം ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നു. ഗോ ബാക്ക് യോഗി എന്ന ഹാഷ് ടാഗിലാണ് ഗുജ്ജറുകൾ യോഗിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി രംഗത്തുവന്നത്. നോയിഡയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായാണ് യോഗിക്കെതിരേ ഗോ ബാക്ക് വിളിച്ചുകൊണ്ടുള്ള വീഡിയോകളും ട്വീറ്റുകളും പ്രചരിച്ചത്. യോഗിക്കൊപ്പം പ്രധാനമന്ത്രി മോദിക്കെതിരേയും പ്രചാരണം സജീവമാണ്. നിർമാണം പൂർത്തിയായാൽ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും നോയിഡയിലേതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിമാനത്താവളത്തിന് തറക്കല്ലിടൽ പുരോഗമിക്കുന്നത്. ചടങ്ങ് ഗുജ്ജാർ സമുദായ സംഘടനകൾ ബഹിഷ്കരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് ഗുജ്ജാർ രാജാവായിരുന്ന മിഹിറ ബോജയുടെ പേരിടണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."