HOME
DETAILS
MAL
ആംബുലന്‍സില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
backup
November 27 2021 | 15:11 PM
പെരുമ്പാവൂര്‍: ആംബുലന്‍സില്‍ ബൈക്കിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന്‍ (17 ) എന്നിവരാണ് മരിച്ചത്.
ശനി വൈകിട്ട് 6.30 ന് കീഴില്ലം കനാല്‍ പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ . സനലിന്റെ അച്ഛന്‍ : സാജു . അമ്മ : പരേതയായ കാര്‍ത്തിക . ഹരികൃഷ്ണന്റെ അച്ഛന്‍ : സുനില്‍ അമ്മ : രാജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."