വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടത് പുനഃപരിശോധിക്കണം: എസ് ഐ സി റിയാദ്
റിയാദ്: വഖഫ് ബോർഡിലേക്കുള്ള ഉദ്യോഗസ്ഥ നിയമനം പബ്ലിക് സർവീസ് കമ്മീഷന് വിട്ടത് പുനഃപരിശോധിക്കാനും പിൻവലിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സമുദായത്തിന്റെ അവകാശങ്ങൾ ഓരോന്നായി കവർച്ച ചെയ്യപ്പെടുന്നതിന്റെയും ദൈവാർപ്പിത സ്വത്തിന്റെ മേൽനോട്ടത്തിന് വേണ്ടി മുസ്‌ലിം നാമധാരികളെ പി എസ് സി നിയമിക്കുമ്പോഴുണ്ടാവുന്നതിന്റെയും അപകടസാധ്യതകളെക്കുറിച്ച് യോഗം വിലയിരുത്തി. റിയാദിലെ പ്രമുഖ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കൾ പങ്കെടുത്ത പരിപാടി എസ് ഐ സി നാഷണൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി വയനാട് അദ്ധ്യക്ഷത വഹിച്ചു.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഓൺലൈനിൽ സംഗമത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു. സമുദായത്തെ ബാധിക്കുന്ന
പ്രശ്നങ്ങൾക്കെതിരെ കേരളത്തിൽ നിന്നും വിവിധ മുസ്‌ലിം സംഘടനകൾ ഒരുമിച്ച് പ്രതിരോധ സമരവുമായി മുന്നോട്ട് പോകുമ്പോൾ അതിന് ശക്തിപകരുന്നതാണ് വിദേശത്ത് നിന്നുമുള്ള ഇത്തരം കൂടിച്ചേരലുകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് ഐ സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷാഫി ദാരിമി പുല്ലാര (ദീബാജ്) മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഖലീല്‍ പാലോട് (തനിമ സാംസ്കാരിക വേദി), ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് (എസ് ഐ സി), സത്താർ താമരത്ത് (ഗ്രേസ്) എന്നിവർ വിഷയവതരണം നടത്തി. അഷ്‌റഫ് വേങ്ങാട്ട് (കെ.എം.സി.സി), അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ഷാജഹാൻ പടന്ന (റിയാദ് ഇസ്‌ലാഹി സെന്റർ), സൈനുല്‍ ആബിദ് (എം.ഇ.എസ്), ഷഫീഖ് കണ്ണൂർ (സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ) തുടങ്ങിയവർ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.
വൈസ് ചെയർമാൻ മുജീബ് ഫൈസി മമ്പാട് പ്രാർത്ഥന നടത്തി. സെക്രട്ടറിമാരായ സുബൈർ ഹുദവി വെളിമുക്ക് സ്വാഗതവും അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു. ഷുഹൈബ് വേങ്ങര, ബഷീർ താമരശ്ശേരി, ഹുദൈഫ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്‌താർ കണ്ണൂർ, ഉമർ ഫൈസി ചേരക്കാപറമ്പ്, സുധീർ ചമ്രവട്ടം, അലിക്കുട്ടി കടുങ്ങപുരം, ഷിഫ്നാസ് ശാന്തിപുരം, അഷ്‌റഫ് വളാഞ്ചേരി, മഷ്ഹൂദ് കൊയ്യോട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."