'അന്നദാതാക്കള്‍ക്കായി ഇന്ന് പാര്‍ലമെന്റില്‍ സൂര്യനുദിച്ചേ പറ്റൂ' കര്‍ഷകര്‍ക്കായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'അന്നദാതാക്കള്‍ക്കായി ഇന്ന് പാര്‍ലമെന്റില്‍ സൂര്യനുദിച്ചേ പറ്റൂ'. അദ്ദേഹം ട്വീറ്റ് ചെയ്തു.
കാര്‍ഷിക ബില്ല് ഇന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കിയിരിക്കുയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലില്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.
आज संसद में अन्नदाता के नाम का सूरज उगाना है।#MSP #FarmLaws
— Rahul Gandhi (@RahulGandhi) November 29, 2021
സമരത്തിനിടയില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഒരു വര്‍ഷ നീണ്ട സമരത്തിനൊടുവിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ഇന്ധനവില ചര്‍ച്ച ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. മുല്ലപെരിയാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ഡീന്‍ കുര്യാക്കോസ് നോട്ടിസ് നല്‍കി.
രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടു. വിളകള്‍ക്ക് താങ്ങുവില നിയമപരമാക്കണമെന്നാണ് ബിനോയ് വിശ്വം നോട്ടിസ് നല്‍കിയത്. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീമും ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പുനസ്ഥാപിക്കുക, ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ പേരിലുള്ള ഭീമമായ ചാര്‍ജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഇരുസഭകളും 12 പുനനാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."