അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജപ്രചരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം
തിരുവനന്തപുരം: വ്യാജ പോസ്റ്ററുപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ദത്ത് വിവാദത്തിലെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന രീതിയിലാണ് പ്രചാരണം.
കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ അനുപമയ്ക്കും അജിത്തിനും എതിരായി നിരന്തരം സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. അജിത്തിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്.
അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിദാനന്ദന്‍, ബി.ആര്‍പി. ഭാസ്‌കര്‍ അടക്കമുള്ളവരുടെ പേരും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോടതിയെ നേരിട്ട് സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. എസ്.സി-എസ്.ടി കമ്മീഷനും പരാതി നല്‍കും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് ഐക്യദാര്‍ഢ്യസമിതി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."