HOME
DETAILS
MAL
കൃഷിവകുപ്പ് സംഭരിച്ചത് 8448 ടണ്‍
backup
August 28 2016 | 22:08 PM
മലപ്പുറം: ഈ സാമ്പത്തിക വര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷിവകുപ്പ് സംഭരിച്ചത് 8448 ടണ്‍ പച്ചത്തേങ്ങ. ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ 23 വരെയുള്ള കാലയളവിലാണ് ഇത്രയും സംഭരിച്ചത്. 14255 കൃഷിക്കാരില്‍ നിന്നും തേങ്ങ ഒന്നിന് 25 രൂപ നിരക്കിലാണു പച്ചത്തേങ്ങ സംഭരണം നടത്തിയത്.
58 ഓളം കൃഷിഭവനുകള്‍ വഴിയാണു സംഭരണം. 14255 കര്‍ഷകരില്‍ നിന്നാണ് ഈ വര്‍ഷം പച്ചത്തേങ്ങ സംഭരിച്ചത്. സംഭരണ ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മെയ് മാസം വരെയുള്ള കുടിശ്ശികയും വിതരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം മിക്ക കൃഷിഭവനുകളിലും സംഭരിച്ച തേങ്ങ കെട്ടിക്കിടക്കുകയാണ്. ഇതു മാറ്റിയാല്‍ മാത്രമേ വീണ്ടും സംഭരണം ആരംഭിക്കൂ. അതേസമയം കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നാളികേര വില 27 രൂപയാക്കി ഉയര്‍ത്തിയേക്കുമെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."