ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജിയെ അനുസ്മരിച്ചു
ജിദ്ദ: പുലിക്കോട് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ട്രഷററും ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറിയും അഞ്ചു പതിറ്റാണ്ടോളം പുലിക്കോട് മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ചെമ്മുക്കൻ കുഞ്ഞാപ്പുഹാജി അനുസ്മരണം സംഘടിപ്പിച്ചു.
'തണൽ വിരിച്ച ജീവിതം' എന്നപേരിൽ സംഘടിപ്പിച്ച പ്രഥമ അനുസ്മരണ പരിപാടി പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു.
പ്രൊ. ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ, അൻവർ നഹ(യു എ ഇ കെഎംസിസി), സി.എച്ച്. ശരീഫ് ഹുദവി (ഹാദിയ പ്രസിഡന്റ്), ചെമ്മുക്കൻ യാഹുമോൻ ഹാജി (ദുബൈ കെഎംസിസി), മജീദ് ഹുദവി (അൽ ജസീറ ടി വി അസി. കോ ഓർഡിനേറ്റർ), ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി (കോട്ടക്കൽ മുൻസിപ്പൽ മുസ്‌ലിം ലീഗ്), ആലിത്തൊടി അബ്ദു റഹ്‌മാൻ ഹാജി (പ്രവാസി ലീഗ്), ടി.വി സുലൈഖാബി (വനിതാ ലീഗ്), കെ.എം. ഖലീൽ (മുസ്‌ലിം യൂത്ത് ലീഗ്), മുഹമ്മദ് കുറുവക്കോട്ടിൽ (യൂറോപ്പ് കെഎംസിസി), കെ. പി അലി (ദുബൈ കെഎംസിസി), പുലിക്കോട് കെഎംസിസി ഭാരവാഹികളായ ഷബീർ കോളകാടൻ, റൗഫ് നുജു കാലൊടി, ഫൗസീർ കാലൊടി, ജാഫർ തൊട്ടിയിൽ, നിസാർ കുരുവക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫൈസൽ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ദാറുൽഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി സീനിയർ സെക്കന്ററി വിദ്യാർത്ഥി ഹാഫിസ് സയ്യിദ് മിഖ്ദാദ് ഹസനിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ദഅവ ചെയർമാനുമായ അബ്ദുൽറഹ്മാൻ ദാരിമി സ്വാഗതവും പുലിക്കോട് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ഹംദാൻ ബാബു നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ് പരിപാടിയുടെ മോഡറേറ്ററായിരുന്നു. കുഞ്ഞാപ്പു ഹാജിയുടെ ഖബർ സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."