മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു
റിയാദ്: മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ഹൃദയാഘാദം മൂലം റിയാദ് അൽ ഈമാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. 18 വർഷത്തിലധികമായി സഊദിയിൽ ഉള്ള സുരേഷ് നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ 7 വർഷത്തോളമായി ജോലി ചെയ്യുന്നു. ഉടൻ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതും മരണപ്പെടുന്നതും.
പരേതനായ അറമുഖന്റെ മകനാണ്. നാരായണിയാണ് അമ്മ. ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജാഫർ ഹുദവി, ഇസ്മായിൽ പടിക്കൽ, ഷാഫി കരുവാരക്കുണ്ട്, അൻവർ ചെമ്മല എന്നിവരും ഹാജൻ കമ്പനി സൃഹൃത്തുക്കളായ ഷഫീഖ് മുസ്‌ലിയാർ കരുനാഗപ്പള്ളി, സുബൈർ ബായ് കണ്ണനല്ലൂർ എന്നിവരും നാട്ടിലെ കാര്യങ്ങൾ കോഡിനേറ്റ് ചെയ്യാൻ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."