HOME
DETAILS
MAL
പെരിയാറില്‍ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു; വീടുകളില്‍ വെള്ളം കയറി, മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം
backup
November 30 2021 | 06:11 AM
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒന്‍പത് ഷട്ടറുകളും തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നു.
നിലവില്‍ 5691.16 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അഞ്ചു ഷട്ടറുകള്‍ 60 സെന്റീമീറ്ററും നാല് ഷട്ടറുകള്‍ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."