ഒമിക്രോണ്‍: പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോണ്‍ പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.
കൊവിഡിനെതിരേ എല്ലാ തലത്തിലും പോരാടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വാക്സിനേഷന് ത്വരിതപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധനകളിലൂടെ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വീടുകള്‍ തോറുമുള്ള വാക്സിനേഷന് ക്യാമ്പ് ഡിസംബര്‍ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു. തീവ്രമായ നിയന്ത്രണങ്ങള്‍, സജീവമായ നിരീക്ഷണം, വാക്സിന് കവറേജ് വ്യാപകമാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
നാളെ മുതല്‍ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."