ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; 'ജവാദ്'
ചെന്നൈ: ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന്്. ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം.
സൗദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് 'ജവാദ്' എന്ന് പേര് നല്‍കിയത്. 'ജവാദ്' എത്തുകയാണെങ്കില്‍, ഈ വര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും. അറബിക്കടലില്‍ ടൗട്ടേ, ഷഹീന്‍ എന്നീ ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോള്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ്, യാസ് എന്നിവയാണ് പിറവിയെടുത്തത്.
കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളാന്‍ സാധ്യതയുണ്ടായിരുന്ന ചുഴലിക്കാറ്റിന് ലഭിക്കേണ്ട പേരായിരുന്നു ജവാദ്. എന്നാല്‍ ചുഴലി രൂപപ്പെട്ടിരുന്നില്ല. ഇത്തവണയും ഇത് രൂപപ്പെടാതിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."