ചേര്‍ത്തു പിടിച്ചും വിങ്ങിപ്പൊട്ടിയും എസ്.ഐയെ യാത്രയാക്കി ജനങ്ങള്‍, കണ്ണു തുടച്ച് എസ്.ഐ; കാണാം നാടിന് കാവലായ ആ നായകനെ
ജനമൈത്രി സ്റ്റേഷനുകള്‍ സൗഹൃദ പൊലിസുകാര്‍...ബോര്‍ഡില്‍ മാത്രം കണ്ടു പരിചയമുള്ള വാക്കുകളാണ് മിക്ക സ്ഥലങ്ങളിലും ഇത്. ഇന്നും ഗുണ്ടാരാജ് ആണ് പല സ്റ്റേഷനുകളലും നടക്കുന്നത്. എന്നാല്‍ ഇവിടെയിതാ ഒരു പൊലിസുകാരന്‍. സൗമ്യത കൊണ്ട് ജനഹൃദയം കീഴടക്കിയ ഒരു പൊലിസുകാരന്‍. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. സ്ഥലമാറ്റത്തെ തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തിന് നല്‍കിയ യാത്രയപ്പിന്റെ രംഗങ്ങള്‍ വൈറലായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
അന്നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ സ്റ്റേഷന്റെ വാതിലുകള്‍ എപ്പോഴും തുറന്നു കിടന്നു. പരാതികളുമായി എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം. ആര്‍ക്കു വേണമെങ്കിലും അദ്ദേഹത്തിനു മുന്നില്‍ ചെല്ലാം. കൊവിഡ് കാലത്ത് നിരവധി ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. വിശാലിനെ ആര് എപ്പോള്‍ വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു.
അങ്ങേഅറ്റം വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ യാത്രയപ്പ് ചടങ്ങ്. നൂറുകണക്കിനാളുകളാണ് ഗുജറാത്തിലെ ആ പൊലിസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നല്‍കാനായി എത്തിച്ചേര്‍ന്നത്. അദ്ദേഹത്തിനു മേല്‍ പുഷ്പവൃഷ്ടി നടത്തി അവര്‍. അതിനേക്കാള്‍ ഉപരിയായിരുന്നു അവര്‍ ചൊരിഞ്ഞ സ്‌നേഹം. പലരും അദ്ദേഹത്തെ ചേര്‍ത്തണച്ച് പൊട്ടിക്കരയുക തന്നെയായിരുന്നു. അടക്ക് വിശാലും ഇടറിപ്പോവുന്നുണ്ട്. ഇടക്ക് അദ്ദഹം കണ്ണുകളൊപ്പുന്നതും വീഡിയോയില്‍ കാണാം.
An officer and a true friend of the people!
— Indian Police Foundation (@IPF_ORG) November 24, 2021
An emotional send off by local citizens to a Police SubInspector in Gujarat on his transfer. He was instrumental in saving lives during Corona outbreak. Officers of such quality of heart n mind make us proud of the service.? pic.twitter.com/MFa9m0J7DB
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."