യു.പിയില്‍ മുസ്ലിങ്ങള്‍ അസ്വസ്ഥര്‍; ഭയം സൃഷ്ടിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു: മായാവതി
ലക്നൗ: ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് ജാതി ചിന്താഗതി അവര്ക്കുണ്ടായതുകൊണ്ടാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
ലഖ്നൗവില്‍ തന്റെ പാര്‍ട്ടിയുടെ മുസ്ലിം, ജാട്ട്, ഒ.ബി.സി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.
ജാതി സെന്‍സസ് എന്ന ഒ.ബി.സി വിഭാഗത്തിന്റെ ആവശ്യത്തെ ബി.എസ്.പി പിന്തുണയ്ക്കുന്നുണ്ടെന്നും ജാതിയെ പറ്റിയുള്ള ചിന്ത കാരണം കേന്ദ്രം ഈ ആവശ്യം അവഗണിക്കുകയാണെന്നും മായാവതി പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
'സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുസ്ലിങ്ങള്‍ വളരെ അസ്വസ്ഥരാണ്, ഈ സര്‍ക്കാര്‍ കാരണം അവരുടെ വളര്‍ച്ച നിലച്ചു, അവരെ കള്ളക്കേസില്‍ കുടുക്കി ചൂഷണം ചെയ്യുകയും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ബി.ജെ.പിക്ക് അവരോടുള്ള ചിറ്റമ്മ സമീപനമാണ് കാണിക്കുന്നതെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."