ബംഗാൾ ഉൾക്കടലിൽ നാളെയോടെ ''ജവാദ്'' ചുഴലിക്കാറ്റ് കേരളത്തിൽ മഴ മുന്നറിയിപ്പില്ല
തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ നാളെയോടെ ''ജവാദ്'' ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആൻഡമാൻ കടലിലെത്തിയ ന്യൂനമർദം ഇന്ന് കൂടുതൽ ശക്തിയാർജിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ ആന്ധ്രാപ്രദേശിന്റെയും ഒഡിഷയുടെയും തീരത്ത് പ്രവേശിക്കും. ഇത് കേരളത്തിൽ കാര്യമായ മഴയ്ക്ക് കാരണമാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
തെക്കുകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഇന്ന് മധ്യകിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."