അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കണക്കിലില്ലാത്ത ശിശുമരണങ്ങളും
പാലക്കാട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കണക്കില്‍ പെടാത്ത ശിശുമരണങ്ങളും ഗര്‍ഭാവസ്ഥയില്‍ ശിശു മരിക്കുന്നതും ചാപിള്ളയുമൊന്നും ശിശു മരണ പട്ടികയിലിടം പിടിക്കില്ല. 2 വയസിന് മുകളിലുള്ള കുട്ടികളുടെ മരണവും സര്‍ക്കാര്‍ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുളള 37 മരണങ്ങള്‍ ഈ വര്‍ഷം നടന്നതായി കണക്കുകള്‍.
മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന് നിയമസഭയില്‍ നിന്നും ലഭിച്ച മറുപടിയാണിത്. ആകെ 2 കുട്ടികള്‍ ഈ വര്‍ഷം മരിച്ചു എന്നാണ് നിയമസഭ മറുപടിയില്‍ പറയുന്നത്. ഈ വര്‍ഷം മാത്രം ഏഴ് ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. അഞ്ച് ചാപ്പിള കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 22 ആദിവാസി യുവതികളുടെ ഗര്‍ഭം അലസിപോയി. ഇതെന്നും സര്‍ക്കാര്‍ ശിശുമരണത്തിന്റെ ഗണത്തില്‍ ഉള്‍പെടുത്തുന്നില്ല. രണ്ട് മുതല്‍ അഞ്ച് വയസ് പ്രായത്തിനിടയിലുള്ള 3 കുട്ടികള്‍ ഈ വര്‍ഷം മരിച്ചു. ഇതും ശിശു മരണ കണക്കില്‍ വരില്ല. 2013 മുതല്‍ 2021 ഒക്ടോബര്‍ 31 വരെ ഉള്ള കണക്ക് പ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."