HOME
DETAILS

പുരാവസ്തു തട്ടിപ്പുകേസ്: പരാതിക്കാരോട് തെളിവുകളുമായി ഹാജരാകാന്‍ നോട്ടിസ്; അന്വേഷണവുമായി ഇഡി മുന്നോട്ട്

  
backup
December 01 2021 | 04:12 AM

keralam-archaeological-fraud-case-ed-notice-to-complainants

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അന്വേഷണവുമായി ഇ.ഡിമുന്നോട്ട്. കേസിലെ പരാതിക്കാര്‍ക്ക് ഇഡി നോട്ടിസയച്ചു. രേഖകളുമായി മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചാണ് നോട്ടിസ് അയച്ചത്. പരാതിക്കാരനായ യാക്കൂബിനാണ് ഇ.ഡി നോട്ടിസയച്ചത്. അതേസമയം, ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. അതിനിടെ കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ല.

ഇ.ഡി ഇടപെടുന്നതിനെതിരെ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. വ്യാജ പുരാവസ്തുക്കളുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ സി.ബി.ഐ.യെ കൊണ്ടുവരാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അമിതാവേശമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഹരജിയില്‍ ഉന്നയിക്കാത്ത വിഷയങ്ങള്‍ ഹൈക്കോടതി ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിമര്‍ശനവും സര്‍ക്കാര്‍ ഉന്നയിച്ചു.

മോന്‍സനുവേണ്ടി പൊലിസുകാര്‍ ഉപദ്രവിക്കുന്നതില്‍നിന്ന് സംരക്ഷണം തേടി മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി.യെയും പരോക്ഷമായി ഹൈക്കോടതിയെയും സര്‍ക്കാര്‍ വിമര്‍ശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago