ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യം കൂടരഞ്ഞിയില്‍ പരിസരവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
കൂടരഞ്ഞി: സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ബംഗാളി തൊഴിലാളികള്‍ക്ക് വേണ്ടി വീട് സൗകര്യം ചെയ്തു കൊടുത്തതിനെതിരേ സമീപവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കൂടരഞ്ഞി പഞ്ചായത്തിലെ കോലോത്തും കടവിന് സമീപം പട്ടോത്ത് പ്രദേശത്തോടെ ചേര്‍ന്നുള്ള സ്ഥലത്താണ് സമീപവാസികളുടെ എതിര്‍പ്പ് മറികടന്നു സ്വകാര്യ വ്യക്തി തന്റെ വീട് ബംഗാളി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അനുവദിച്ചത്. ഇതിനെതിരേ പരാതികള്‍ ഉന്നയിച്ചിട്ടും കാര്യമില്ലാതായതിനെ തുടര്‍ന്നു പരിസരവാസികള്‍ മറ്റു പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.
കേരളത്തില്‍ സമീപ കാലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പേരില്‍ നിരവധി സംഭവങ്ങള്‍ നടന്നതാണ് നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ താമസിക്കുന്നത് എതിര്‍പ്പിന് ഇടയാക്കിയത്. വ്യക്തമായ പേരോ അഡ്രസോ ഇല്ലാത്ത ഇത്തരം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കുടുംബങ്ങള്‍ താമസിക്കുന്നതിനിടയില്‍ സൗകര്യം ചെയ്തു കൊടുക്കുന്നത് അനുവദിക്കാനാകില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
തൊട്ടടുത്ത പ്രദേശമായ വല്ലത്തായിപാറയിലെ കള്ളുഷാപ്പില്‍ നിന്ന് കോലോത്തും കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കന്നാസിലും മറ്റും വന്‍തോതില്‍ മദ്യം കൊണ്ട് വരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്ഥലം ഗ്രാമപഞ്ചായത്തു മെമ്പറോട് വരെ പരാതിപ്പെട്ടിട്ടും പിന്തിരിയാത്ത സാഹചര്യത്തില്‍ മറ്റു നടപടികളുമായി മുന്നോട്ടു പോകാനാണ് സമീപവാസികളുടെ തീരുമാനം. ഇതിനായി ഒപ്പു ശേഖരണരണവും മറ്റും നടത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."