HOME
DETAILS
MAL
പട്ടാപ്പകല്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പെണ്‍കുട്ടി
backup
December 01 2021 | 09:12 AM
കോഴിക്കോട്: ട്യൂഷന് ക്ലാസ് കഴിഞ്ഞു മടങ്ങിവരുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഓടിച്ചിട്ട് പിടികൂടി പൊലിസിലേല്‍പ്പിച്ചു. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാളയം സ്വദേശി ബിജുവിനെ കസബ പൊലിസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു.
ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലിസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."