HOME
DETAILS
MAL
പെരിയ ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു, കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ചെന്നിത്തല
backup
December 01 2021 | 12:12 PM
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സിപിഎം നേതൃത്വതിന്റെ അറിവോടെ നടന്ന കൊലപാതകം ആണെന്നതിലും സംശയമില്ല. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അറിഞ്ഞുള്ള ഉന്നത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കിയ കൃപേഷ്‌നെയും ശരത് ലാല്‍നെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."