പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ് .സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ് ലിംപള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്. വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചരണം നടത്താന്‍ ഇത് ഊര്‍ജ്ജം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികള്‍ ഒരിക്കലും അംഗീകരിക്കില്ല. അടുത്ത വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്കൊപ്പം സര്‍ക്കാരിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തിനെതിരെ ഐ.എന്‍.എല്ലും രംഗത്തെത്തിയിരുന്നു.
എന്നാല്‍ മുസ്ലീം ലീഗിന്റെ തീരുമാനമല്ല, മതസംഘടനകളുടെ തീരുമാനമാണ് താന്‍ പറഞ്ഞതെന്ന് പി.എം.എ സലാം വ്യക്തമാക്കി. കെ.ടി ജലീല്‍ ഉയര്‍ത്തിയ ആക്ഷേപം ഒരു പ്രതിഷേധമായി കാണേണ്ടതില്ല. കോണിക്കോ സി.പി.എമ്മിനോ വോട്ട് ചെയ്യണമെന്നല്ല, പളളികളുടെ പ്രശ്‌നമാണ് പറയുന്നതെന്നും പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു. പള്ളികളിലെ ബോധവല്‍ക്കരണത്തെ പിന്തുണച്ച് സമസ്തയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."