HOME
DETAILS
MAL
കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ തമിഴ്‌നാട്; ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി
backup
December 03 2021 | 18:12 PM
ഇടുക്കി: രാത്രിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി 11.00 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറുകള്‍ ( v1,v2, v3, v4, v5, v6 & v7) കൂടാതെ രണ്ട് ഷട്ടര്‍ ( v8 & v9) കൂടി 0.60ാ അധികമായി ഉയര്‍ത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു.
7215.66 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കി വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."