HOME
DETAILS
MAL
ഒമിക്രോൺ വകഭേദം; ഏഷ്യാ-പസഫിക് രാജ്യങ്ങൾക്ക് താക്കീതുമായി ലോകാരോഗ്യ സംഘടന
backup
December 04 2021 | 05:12 AM
മനില
ഏഷ്യാ -പസഫിക് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ പൂർണമായും കൊവിഡ് വാക്സിൻ നൽകി സംരക്ഷിച്ചില്ലെങ്കിൽ കടുത്ത പത്യാഘാതമാകും നേരിടേണ്ടിവരികയെന്നു ലോകാരോഗ്യ സംഘടന. രാജ്യങ്ങൾ ആരോഗ്യ രംഗത്ത് തങ്ങളുടെ ശേഷി ഇക്കാര്യത്തിൽ പൂർണമായും ഉപയോഗപ്പെടുത്തണമെന്നും സംഘടന ഓർമിപ്പിച്ചു.
ഒമിക്രോണിനെതിരേ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതുകൊണ്ടു കാര്യമില്ല.
നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് എത്തിയിരിക്കുകയാണ്. ഇന്ത്യ, ജാപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഷ്യാ-പസഫിക് മേഖലയിൽ മാത്രം 65 കോടി ജനങ്ങളുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."