'ആളുകള്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്, ഒരിക്കല്‍ പിടിവീഴും, പിന്നെ ആ കസേരയില്‍ കാണില്ല: ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവകാശത്തിനായാണ് ആളുകള്‍ ഓഫീസില്‍ വരുന്നതെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഇത്തരക്കാരല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി ജീവനക്കാരെ വിമര്‍ശിച്ചത്. മറിച്ച് ചിന്തിക്കുന്ന ആളുകളുണ്ട്. അവരില്‍ തിരുത്തല്‍ വേണം. ദീര്‍ഘകാലമായും വാതിലില്‍ മുട്ടിയിട്ട് തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ചിലരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവര്ക്കും അറിയാം- മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."