സഊദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
റിയാദ്: സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരണപ്പെട്ടത്.
കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ (48), ഭാര്യ ഷബ്‌ന (36)മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാൻ മരിച്ചത്.
കിഴക്കൻ സഊദിയിലെ
ജുബൈലിൽ നിന്നും ജിസാനിലേക്ക് ജോലി ആവിശ്യർത്ഥം കുടുംബ സമേതം പോവുന്നതിനിടയിൽ ബിശയിൽ വെച്ചാണ് അപകടം നടന്നത്. ഇവർസഞ്ചരിച്ച കാറിനു പിറകെ മറ്റൊരു വാഹനം വന്നിടിക്കുക യായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ പെട്ടതാണെന്ന് വ്യക്തമായത്.
മൃതദേഹം ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലിൽ നിന്നും ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായി അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."