HOME
DETAILS
MAL
ഒമിക്രോണ്‍ സംശയം പുറത്തു പറഞ്ഞതെന്തിന്? കോഴിക്കോട് ഡി.എം.ഒക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ
backup
December 04 2021 | 13:12 PM
കോഴിക്കോട്: കോഴിക്കോട് ഡി.എം.ഒക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ. കോഴിക്കോട്ടെ ഒമിക്രോണ്‍ സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം.
ബ്രിട്ടനില്‍ നിന്ന് വന്ന ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഇന്നലെയാണ് ഡി.എം.ഒ മാധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യം വിശദീകരിക്കണമെന്നാണ് നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."