HOME
DETAILS
MAL
പ്രതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു
backup
December 04 2021 | 15:12 PM
തൊടുപുഴ: തൊടുപുഴയില്‍ ലോക്കപ്പില്‍ നിന്ന് പ്രതി ഇറങ്ങിയോടി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എസ്.ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ഫോണ്‍ ചെയ്യാനായി മാറിയപ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്.
കോതമംഗലത്ത് നിന്നെത്തിയ സ്കൂബ സംഘമാണ് തെരച്ചില്‍ നടത്തിയത്. ഉച്ചയോടെ മൃതദേഹം ലഭിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."