'വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്തവരായിരുന്നു ഇന്ദിരയും രാജീവും, ഇന്ന് ആരും അതുള്‍ക്കൊള്ളുന്നില്ല; പുതിയ പാര്‍ട്ടിഇന്നില്ല,നാളെയെ പ്രവചിക്കാനാവില്ല' തുറന്നടിച്ച് ഗുലാം നബി
ശ്രീനഗര്‍: നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയും രാഷ്ട്രീയ മാറ്റങ്ങളിലേക്ക് സൂചന നല്‍കിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ദിരയും രാജീവുംഉള്‍പെടെയുള്ള കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് എതിരഭിപ്രായം പറയുന്നവര്‍ ഒന്നുമല്ലാതായിപ്പോവുമെന്േനും നേതൃത്വത്തോടുള്ള തന്റെ അതൃപ്തി വ്യക്തമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇനി എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആസാദ് മുന്നറിയിപ്പു നല്‍കി
ജമ്മു കശ്മീരിലുടനീളം ആസാദ് നടത്തിയ നിരവധി യോഗങ്ങള്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് നിമിത്തമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 പേര്‍ കോണ്‍ഗ്രസ് സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചത് പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.
അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് റാലികള്‍ കൊണ്ടുദ്ദേശിക്കുന്നതെന്നാണ് ആസാദ് നല്‍കുന്ന വിശദീകരണം.
'ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഒരുപക്ഷെ, ഇന്ദിരാഗാന്ധിയും രാജീവ് ജിയും കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍ ചോദ്യം ചെയ്യാനുള്ള അമിത സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടാകാം. അവര്‍ ഒരിക്കലും വിമര്‍ശനത്തെ കാര്യമാക്കിയില്ല. അവര്‍ അതിനെ അപകീര്‍ത്തികരമായി കണ്ടില്ല. ഇന്ന് നേതൃത്വം അതിനെ അപമാനകരമായി കാണുന്നു'. റമ്പാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം എന്‍.ഡി ടി.വിയോട് പറഞ്ഞു. 'രാജീവ് ജി രാഷ്ട്രീയത്തില്‍ വന്നപ്പോള്‍, ഇന്ദിരാഗാന്ധി ഞങ്ങളെ രണ്ടുപേരെയും വിളിച്ച് രാജീവ് ജിയോട് പറഞ്ഞു, ഗുലാം നബിക്ക് എന്നോട് വേണ്ടെന്ന് പോലും പറയാന്‍ കഴിയും. എന്നാല്‍ അനുസരണക്കേട് അല്ലെങ്കില്‍ അനാദരവ് എന്നല്ല അര്‍ത്ഥമാക്കുന്നത്, അത് പാര്‍ട്ടിയുടെ നന്മക്കാണ്. എന്നാല്‍ ഇന്ന് ആരും ആ 'നൊ' കേള്‍ക്കാന്‍ തയ്യാറല്ല. വേണ്ട എന്ന് പറയുന്നവര്‍ ഇന്ന് ആരുമല്ലാതിയപ്പോവുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും അറിയാത്തതുപോലെ രാഷ്ട്രീയത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും നിലവില്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ പിന്തുണക്കുന്ന ലക്ഷങ്ങള്‍ക്ക് വേണ്ടി തുടരാന്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി നേതൃത്വവും ജനങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് 19 മുതല്‍ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നിലച്ചു. ആയിരങ്ങള്‍ ജയിലിലായി. ജയിലിന് പുറത്തുള്ളവര്‍ക്കാണെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനും സാധിക്കുന്നില്ല. അതിനാല്‍ ഞാനൊരു ജാലകം കണ്ടെത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. നന്ദി മറ്റു പാര്‍ട്ടികളും ഇപ്പോഴിത്തരത്തില്‍ മുന്നോട്ടു വരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ തുടക്കം മറ്റെല്ലാവരുടേയും ഉണര്‍ച്ചക്ക് കാരണമായിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വേഗതയും പ്രാപ്തിയും തങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ അപര്യാപ്തമായിരിക്കും എന്നായിരുന്നു
കോണ്‍ഗ്രസിലെ രാജികളെക്കുറിച്ചും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിന്റെ മീറ്റിംഗുകളില്‍ അഭാവത്തെക്കുറിച്ചുമുള്ള ആസാദിന്റെ പ്രതികരണം.
'എനിക്ക് എല്ലാവരും കോണ്‍ഗ്ര പ്രവര്‍ത്തകരാണ്. ഞാന്‍ ജമ്മു കശ്മീരിലായിരുന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചു മാത്രമോ അതല്ല ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തെ കുറിച്ചു മാത്രമോ അല്ല സംസാരിച്ചിരുന്നത്. ചിലര്‍ക്ക് ഒരുപാട് പണിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ധാരാളമായി പണിയെടുക്കുന്നതാണ് എന്റെ ശീലം. ഞാന്‍ ആമയെ പോലെ അല്ല ചലിക്കുന്നത്. മുയലിുനെപോലെയാണ്- അദ്ദേഹം തുറന്നടിച്ചു. നാല്‍പത് വര്‍ഷം മുമ്പുള്ള അതേ എനര്‍ജി തനിക്ക് ഇപ്പോഴുമുണ്ടെന്നും ദിവസം 16 റാലികള്‍ വരെ നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ജമിമു കശ്മീര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരാന്‍ ്‌രഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വിശ്വസ്തര്‍ നിലവിലെ നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും താനതിന് ഒരുക്കമല്ലെന്ന് അദ്ദേഹം അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."