ആംബുലന്‍സ് സമര്‍പ്പണം നടത്തി
വടകര: മാരക രോഗങ്ങള്‍ പിടിപെട്ടും അപകടത്തില്‍പെട്ടും വാര്‍ധക്യസഹജമായ അസുഖങ്ങളാലും കിടപ്പിലാകുന്നവരെ പരിചരിക്കുന്ന കാര്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ചോറോട് പഞ്ചായത്ത് മാതൃകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം പെയ്ന് ആന്‍ഡ് പാലിയേറ്റിവ് സെന്ററിന് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി അധ്യക്ഷയായി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്.എല്‍ സരിത ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഡോ. പി. സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ നാണു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കിടപ്പുരോഗികള്‍ക്കുള്ള കിറ്റുവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. കോറോത്ത് മാതയുടെ സ്മരണാര്‍ഥമുള്ള വീല്‍ചെയര്‍ ജില്ലാ പഞ്ചായത്തംഗം കെ.കെ രാജന് നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം അസീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി സുനില, കെ.കെ തുളസി, വി.സി ജമീല, പി. രേവതി, സതീശന് കുരിയാടി, ടി.എം രാജന്, പുത്തൂര്‍ അസീസ്, കെ.എം നാരായണന്, ആര്. സത്യന്, എ.എം രാജീവന്, ഇ. ശ്രീധരന്, കെ.കെ സദാശിവന്, വി.പി രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."