വിവാഹത്തിന് സ്ത്രീകളുടെ അനുമതി വേണം, നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കരുത്; പുതിയ ഉത്തരവുമായി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് വിലക്കിക്കൊണ്ട് താലിബാന്‍ പുതിയ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിേര കര്‍ശന നടപടിയെടുക്കുമെന്ന് പരമോന്നത നേതാവിന്റെ പേരില്‍ വെള്ളിയാഴ്ച്ചയിറക്കിയ ഉത്തരവില്‍ പറയുന്നു.
സ്ത്രീ എന്നു പറയുന്നത് ഒരു വസ്തുവല്ല. മറിച്ച് മഹത്വമുള്ളതും സ്വാതന്ത്ര്യവുമുള്ള മനുഷ്യനുമാണ്. സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കാനോ ആയി അവളെ ആര്‍ക്കും കൈമാറാന്‍ പാടില്ല- താലിബാന്‍ ഉത്തരവില്‍ പറയുന്നു.
ഭര്‍ത്താവ് മരിച്ച് 17 ആഴ്ച കഴിഞ്ഞ് വിധവയെ വീണ്ടും വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നും പുതിയ ഭര്‍ത്താവിനെ സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്ത്രീകളുടെ വിവാഹം, സ്വത്തവകാശം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും വിശദമായി തന്നെ പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിച്ചുകൂടാ എന്നതിന് പുറമെ വിധവകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും എന്നും ഉത്തരവില്‍ പറയുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."