സന്ദീപിന്റേത് ബി.ജെ.പി- ആര്.എസ്.എസ് ആസൂത്രിക കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പമുണ്ട്: കോടിയേരി
തിരുവല്ല: തിരുവല്ലയില്‍ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സി.പി.എ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും പാര്‍ട്ടി നല്‍കും.
അക്രമരാഷ്ട്രീയം ആര്.എസ്.എസ് ഉപേക്ഷിക്കണം. ആര്‍എസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സി.പി.എം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."