HOME
DETAILS

വഖ്ഫ് ഭൂമി അന്യാധീനപ്പെടുമ്പോൾ

  
backup
December 06 2021 | 04:12 AM

98456242012

സയ്യിദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ

വീണ്ടും ഒരു ഡിസംബർ ആറ് കൂടി നമ്മളിലേക്ക് കടന്നുവന്നിരിക്കുന്നു. നാലര നൂറ്റാണ്ടുകാലം മുസ്‌ലിംകൾ സ്രഷ്ടാവിന് ആരാധനകൾ അർപ്പിച്ചിരുന്ന ബാബരി മസ്ജിദ് വർഗീയവാദികൾ തകർത്ത ദിവസമാണിത്. ഇന്ത്യൻ മതേതരത്വത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച ദിവസം കൂടിയാണത്. ചരിത്ര ധ്വംസനങ്ങൾ ആദ്യമേ നടത്തുകയും പിന്നീട് അവയ്ക്ക് അനുസൃതമായി വർഗീയത സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതെന്ന് നമുക്കറിയാം. ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത ചതിയുടെ ചരിത്രമാണ് അവകൾക്ക് പിന്നിലുള്ളത്.
ഈ പ്രവണത ആവർത്തിക്കപ്പെടുകയാണ്. ഇപ്പോൾ മധുരയിലെ ഷാഹി മസ്ജിദ് കൈയേറാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് വിഷയത്തിൽ ഉന്നയിച്ചിരുന്ന ആരോപണങ്ങളാണ് ഷാഹി മസ്ജിദ് വിഷയത്തിലും ഉന്നയിക്കപ്പെടുന്നത്. ശ്രീകൃഷ്ണൻ ജനിച്ചത് ഷാഹി മസ്ജിദ് നിൽക്കുന്ന സ്ഥലത്താണെന്നും അവിടെ അമ്പലം തകർത്താണ് പള്ളി നിർമിച്ചത് എന്നുമാണ് ഒരു വിഭാഗം വർഗീയവാദികൾ ആരോപിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ അനേകം പള്ളികൾ പൊളിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനനുസരിച്ചുള്ള പ്രശ്‌നങ്ങൾ വ്യാപകമാക്കുകയും ചെയ്തിരിക്കുന്നു എന്ന വാർത്തകൾ തികച്ചും വേദനാജനകം തന്നെയാണ്.


അയോധ്യയിൽ ഏക്കർ കണക്കിന് വരുന്ന വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടത്. ഇതിന് പകരം മുസ്‌ലിംകൾക്ക് ലഭിച്ചത് അയോധ്യയിൽ നിന്ന് 30 കിലോമീറ്റർ ദൂരെ ധാനിപ്പൂരിൽ അഞ്ച് ഏക്കർ ഭൂമിയാണ്. ഒരു ഭൂമി വഖ്ഫ് ചെയ്തു കഴിഞ്ഞാൽ എല്ലാ കാലത്തേക്കും അത് വഖ്ഫ് ഭൂമി തന്നെയാണ് എന്നുള്ള മതവിധിക്ക് ഒരു പ്രസക്തിയും ഭരണകൂടമോ നീതിപീഠമോ നൽകിയില്ല. കേസ് നടക്കുന്ന വേളയിൽ പേഴ്‌സണൽ ലോ ബോർഡ് ഇത് ഉന്നയിച്ചതുമാണ്. ആരാധനാലയങ്ങൾക്ക് നേരെയും ഭൂമികൾക്ക് നേരെയുമുള്ള കൈയേറ്റം ആവർത്തിക്കപ്പെടുകയാണ്.
ബാബരി മസ്ജിദ് തകർത്തതുപോലെയുള്ള വിഷയങ്ങൾ ആവർത്തിക്കപ്പെടുന്നത് പോലെ ബാബരി വിധിയും ആവർത്തിക്കപ്പെടുന്നു. വഖ്ഫ് ഭൂമികൾ പതിച്ചുനൽകാൻ വിധികൾ ഇനിയും വരും! വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി ധാരാളം നിയമങ്ങളുണ്ടെങ്കിലും അവകൾ നോക്കുകുത്തിയാക്കപ്പെടുന്നു.


ആരാധനാലയങ്ങൾക്ക് വേണ്ടിയും സാമൂഹിക പുരോഗതിക്ക് വേണ്ടിയും പരലോക മോക്ഷം ലക്ഷ്യംവച്ചുള്ള പ്രാർഥനകൾ നടത്തുന്നവർക്ക് പ്രതിഫലം നൽകുന്നതിന് വേണ്ടിയുമൊക്കെ വഖ്ഫ് ചെയ്യാറുണ്ട്. ഇന്ത്യൻ വ്യക്തി നിയമമനുസരിച്ച് അവകൾ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് പരിരക്ഷിക്കപ്പെടേണ്ടതാണ്. സാമുദായിക പുരോഗതി ലക്ഷ്യംവച്ചുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ചില പ്രാദേശിക വഖ്ഫുകളുടെ പേരിലും വഖ്ഫ് ബോർഡിന്റെ പേരിലും കെട്ടിക്കിടക്കുന്ന പണം ഉപയോഗിക്കേണ്ടതാണ്. വാഖിഫിന്റെ(വഖ്ഫ് ചെയ്തവൻ) ഉദ്ദേശത്തിനനുസരിച്ചല്ലാതെ വിനിയോഗിക്കപ്പെടുന്നതെല്ലാം അന്യാധീനപ്പെടുന്നതിന് സമമാണ്.


ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു യു.പി.എ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതി നടത്തിയ പഠനങ്ങൾ. ചില സംസ്ഥാനങ്ങളിൽ വികസനമില്ലായ്മയ്ക്ക് തുടക്കമിടുന്ന പ്രദേശങ്ങളായി മുസ്‌ലിം കേന്ദ്രങ്ങൾ മാറുന്നുണ്ടെന്ന് ആ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഏതൊരു സമുദായത്തിന്റെയും പുരോയാനത്തിൽ സാമ്പത്തിക സ്ഥിരത കൃത്യമായ പങ്കുവഹിക്കുന്നുണ്ട്. മെച്ചപ്പെട്ട ജോലിയും ജീവിതാന്തരീക്ഷവും പുരോഗതിയുടെ അളവുകോലായി വിലയിരുത്തപ്പെടാറുണ്ട്. ഇന്ന് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, തൊഴിൽ മേഖലകളിലെ ഉത്ഥാനത്തന്റെ വഴിവിളിക്കായി ഗൾഫ് പണത്തെ പറയാറുണ്ട്. സമാനമായി ഇന്ത്യൻ മുസ്‌ലിംകളുടെ വളർച്ചയ്ക്ക് തണലാവേണ്ടതാണ് വഖ്ഫ് സ്വത്തുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വഖ്ഫ് ബോർഡുകൾക്ക് കീഴിലായി 6,16,732 സ്വത്തുക്കളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വഖ്ഫ് മാനേജ്‌മെന്റ് സിസ്റ്റം ഓഫ് ഇന്ത്യ(ഡബ്ല്യു.എ.എം.എസ്.ഐ) ഡാറ്റകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കളുള്ളത് ഉത്തർപ്രദേശിലാണ് (1.6 ലക്ഷം). മൊത്ത വഖ്ഫ് സ്വത്തുക്കളിൽ 16,931 വസ്തുക്കൾ അനധികൃതമായ പലരും കൈവശപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ 29 സ്വത്തുക്കൾ പലരുടെയും കൈവശമാണെന്ന് കഴിഞ്ഞ വർഷത്തെ കണക്കിൽ പറയുന്നത്. കേരളത്തിലെ നിരവധി പള്ളികളും ഭൂമികളും അനർഹരുടെ കീഴിലാണുള്ളത്. പലതും പിടിച്ചെടുത്തിരിക്കുകയാണ്. ചില സംഘടനകൾ വഖ്ഫ് സ്വത്തുകൾ അനധികൃതമായി ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട്. ഇത് അർഹരിലേക്ക് തിരിച്ചുകൊടുക്കാൻ സർക്കാർ നടപടിയെടുക്കണം.


ലക്ഷണക്കിന് കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്‌തെന്നും അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടെന്നുമുള്ള പരാതി സുപ്രിംകോടതിയിലുണ്ട്. ഈ ആരോപണത്തിൽ ന്യൂനപക്ഷ മന്ത്രാലയത്തിൽനിന്ന് വിശദീകരണം തേടിയിരിക്കുകയാണ് കോടതി. വഖ്ഫ് സ്വത്തുക്കൾ പലരും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാതിക്കാരായ അഡ്വ. റഊഫ് റഹീം, അസ്ഗർ റഹീം എന്നിവർ സമർപ്പിച്ച ഹരജിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. പശ്ചിമബംഗാളിൽ മാത്രം 18,550 കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കളാണ് ദുരുപയോഗം ചെയ്യുകയോ അനധികൃതമായ കൈമാറ്റം ചെയ്യുകയോ ചെയ്തത്. ഇങ്ങനെ പലസംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ പൂർണ വിവരം പല വഖ്ഫ് ബോർഡുകളുടെയും കൈവശമില്ല. 2013ലെ വഖ്ഫ് ഭേദഗതി നിയമം അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോർഡിനോ വഖ്ഫ് ട്രൈബ്യൂണലിനോ സ്വത്തുക്കൾ അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാൻ അധികാരമുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിലെയും വഖ്ഫ് ബോർഡുകൾ ഇത്തരക്കാർക്കെതിരേ നടപടികളെടുക്കാൻ തയാറായിട്ടില്ല.
സമുദായത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കേണ്ട സ്വത്തുക്കൾ അത്തരത്തിൽ വിനിയോഗിക്കാതെ പലരും കൈവശപ്പെടുത്തുന്നതിനാലും ഉചിതമായ രീതിയിൽ ഉപയോഗിക്കാത്തതിനാലുമാണ് മുസ്‌ലിം സമുദായം ഇന്ന് പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പിന്നോക്കം നിൽക്കുന്നത്. രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ കാൽഭാഗവുമുള്ളത് ഉത്തർപ്രദേശിലാണെങ്കിലും അവിടെയുള്ള മുസ്‌ലിം പുരോഗതി എത്രയുണ്ടെന്ന് ഏവർക്കും അറിയുന്നതാണ്. സമുദായത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ പറ്റുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ അത്തരത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താത്തതും സമുദായം ഇന്ന് അധോഗതിയിൽ തുടരുന്നതിന്റെ കാണങ്ങളിലൊന്നാണ്.


ആരാധനാലയങ്ങളും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്തെങ്കിലും വിവാദങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാക്കി ആരാധനാലയങ്ങൾ അടച്ചിടാനുള്ള വകുപ്പ് തേടുകയെന്നുള്ളത് ചിലരുടെ അജൻഡയാണ്. അത്തരത്തിലുള്ള കെണികളിൽ നാം പെട്ടുകൂടാ. ആരാധനാലയങ്ങൾ അടച്ചിട്ടുകഴിഞ്ഞാൽ വിശ്വാസികൾക്കാണതുകൊണ്ടുള്ള നഷ്ടം. അവകളെ അതർഹിക്കുന്ന പരിഗണനകളോടെ നാം ആദരിക്കേണ്ടതുണ്ട്. പള്ളികളും മറ്റ് വസ്തുക്കളും സംരക്ഷിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago