'പ്രകോപനമില്ലാതെ ഗ്രാമീണര്‍ക്കു നേരെ വെടിവെച്ചു' ; സൈനികര്‍ക്കു നേരെ സ്വമേധയാ കേസെടുത്ത് നാഗാലാന്റ് പൊലിസ്
നാഗാലാന്റ്: 14 ഗ്രാമീണര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് നാഗാലാന്റ് പൊലിസ്. ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ സൈന്യം പ്രകോപനമില്ലാതെ വെടിവെച്ചെന്നാണ് എഫ്.ഐ.ആര്. പരിശോധ നടത്തുന്ന കാര്യം പൊലിസിനെ പോലും അറിയിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്. കേസന്വേഷണത്തിന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് സൈനികന് ഉള്‍പെടെ 15പേര് കൊല്ലപ്പെട്ടത്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു സുരക്ഷാ സേനയുടെ വിശദീകരണം.
പിന്നാലെ അസം റൈഫിള്‍സ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ റദ്ദാക്കി. 200 പേരടങ്ങിയ സംഘമാണ് അസം റൈഫിള്‍സ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.
അതേസമയം, സംഭവത്തില്‍ നീതി ലഭിക്കുമെന്ന് നാഗാലാന്റ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."