സര്‍ക്കാര്‍-എം.എസ്.പി.എല്‍ ഒത്തുകളി അനുവദിക്കില്ല: ആര്.എം.പി
കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനത്തെ സംബന്ധിച്ച് സര്‍ക്കാരും എം.എസ്.പി.എല്‍ കമ്പനിയും തമ്മിലുള്ള ഒത്തുകളി അനുവദിക്കില്ലെന്ന് ആര്.എം.പി ജില്ലാ സെക്രട്ടറി കെ.പി പ്രകാശനും ചെയര്മാന് കെ.കെ കുഞ്ഞിക്കണാരനും പ്രസ്താവനയില്‍ പറഞ്ഞു. 2009ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഖനനത്തിന് നല്കിയ അനുമതി പിന്നീടുവന്ന സര്‍ക്കാര്‍ റദ്ദാക്കിയത് തങ്ങള്‍ക്ക് ബാധകമല്ലെന്ന കമ്പനിയുടെ നിലപാട് എന്തുവില കൊടുത്തും ചെറുത്തുതോല്‍പ്പിക്കും.
നൂറിലേറെ കുടുംബങ്ങളെ കുടിയിറക്കിയും പ്ലാന്റേഷനെ തകര്‍ത്തും മാത്രമേ ഖനനം നടത്താന്‍ കഴിയൂ. ഇങ്ങനെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും എതിരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വന്ന സാഹചര്യം ഉപയോഗപ്പെടുത്തി ഖനനാനുമതി നേടിയെടുക്കാനുള്ള എം.എസ്.പി.എല്‍ കമ്പനിയുടെ നീക്കം വിപുലമായ ജനകീയ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തുമെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."