'വര്‍ക്ക് ഫ്രം ഹോം' നിയമപരമായ ചട്ടകൂടൊരുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
ഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് രാജ്യത്തുടനീളം നടപ്പിലായ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിയ്ക്ക് നിയമപരമായ ചട്ടക്കൂടുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറൊരുങ്ങുന്നു. തൊഴില്‍ സമയം, ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളാകും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.
കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച് ഓര്‍ഡറും ഇറങ്ങിയിരുന്നു. ഇതനുസരിച്ച് സേവനമേഖലയിലായിരുന്നു വര്‍ക്ക് ഫ്രം ഹോം രീതി അംഗീകരിച്ചത്. എന്നാല്‍ ഈ മേഖലയിലുള്‍പ്പടെ തൊഴില്‍ ചൂഷണാരോപണമുണ്ടായി. തൊഴില്‍ സമയവുമായി ബന്ധപ്പെട്ടതായിരുന്നു ഇതില്‍ പ്രധാനം. ഇക്കാര്യങ്ങളില്‍ ഒരു വ്യവസ്ഥയുണ്ടാക്കാനാണ് കേന്ദ്ര ശ്രമം. എല്ലാ തൊഴില്‍ മേഖലകളിലും ഇത് ബാധകമാകും.
പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വര്‍ക്ക് ഫ്രം ഹോം നിലവില്‍ തുടര്‍ന്ന് പോകുന്നത്്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."