അട്ടപ്പാടിയില്‍ പോയത് ഫീല്‍ഡ് തല പ്രവര്‍ത്തനത്തെക്കുറിച്ചറിയാന്‍; ആശുപത്രി സൂപ്രണ്ടിന്റെ പ്രസ്താവനകളോട് പ്രതികരിക്കില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:അട്ടപ്പാടിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.
ഇതുവരെ എല്ലാം നെഗറ്റീവാണ്. ഒമിക്രോണ്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഡി.എം.ഒമാര്‍ക്ക് മാധ്യമവിലക്കില്ലെന്നെന്നും, മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ് അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്റെ പൊതുവിവരമായി കാണാന്‍ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.
ആരോഗ്യമന്ത്രിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ ഡോ.പ്രഭുദാസിന്റെ ആരോപണം. അട്ടപ്പാടിയിലെ ഫീല്‍ഡ് തല പ്രവര്‍ത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു.
തന്നെ അഴിമതിക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാണ് താല്‍പര്യമെങ്കില്‍ സന്തോഷമേയുള്ളുവെന്നും ഡോ. പ്രഭുദാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."