നാഗാലാന്‍ഡിലെ സ്ഥിതി നിയന്ത്രണ വിധേയം; സൈന്യം വെടിയുതിര്‍ത്തത് സ്വയം പ്രതിരോധത്തിനെന്ന് അമിത് ഷാ
ഡല്‍ഹി: നാഗാലാന്‍ഡിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് സൈന്യം വെടിവച്ചതെന്നും വാഹനം നിര്‍ത്താതെ പോയതിനാലാണ് വെടിവയ്ക്കേണ്ടി വന്നതെന്നും അമിത് ഷാ ലോക്സഭയില്‍ വിശദീകരിച്ചു.
അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്നു പ്രതിപക്ഷം ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഷയം മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തു. 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഖേദമുണ്ടെന്നും അമിത് ഷാ ലോക്സഭയില്‍ അറിയിച്ചു. സൈന്യം വെടിയുതിര്‍ത്തത് വാഹനങ്ങള്‍ക്ക് നേരെയെന്ന് അമിത്ഷാ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഒരു സൈനികനും വീരമൃത്യു വരിച്ചതായും അമിത് ഷാ വ്യക്തമാക്കി. ഈ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമീണര്‍ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."