ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു;ഇടുക്കി ഡാമിന്റെ ഷട്ടര്‍ 40 സെമി ഉയര്‍ത്തി
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇടുക്കി ഡാം തുറന്നു. രാവിലെ ആറ് മണിക്ക് മുമ്പ് ഡാം തുറക്കുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചിരുന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. 40 മുതല്‍ 150 വരെ ഘനയടി വെള്ളം ഒഴുക്കിവിടും. മൂന്ന് സൈറണുകള്‍ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.
മുല്ലപ്പെരിയാര്‍ ഡാം കഴിഞ്ഞ ദിവസം തുറന്നതിനെ തുടര്‍ന്നാണ് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകള്‍ തമിഴ്നാട് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതിനെതിരെ മന്ത്രി റോഷി അഗസ്റ്റിന് രൂക്ഷമായി പ്രതികരിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകള്‍ തുറന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഇത്തരത്തില്‍ ഡാം തുറന്നുവിട്ടത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."