HOME
DETAILS
MAL
കെ.എ.എസിന് ഉയര്‍ന്ന ശമ്പളം തന്നെ; സിവില്‍ സര്‍വ്വീസുകാരുടെ പ്രതിഷേധം വകവെച്ചില്ല
backup
December 07 2021 | 04:12 AM
തിരുവനന്തപുരം: കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം 81,800 രൂപ തന്നെയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 10 ശതമാനം ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്.
ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുകയാണ് ചെയ്യുക.
കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനെതിരെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കും ആനുപാതിക ശമ്പളവര്‍ധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."