എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം സമാപിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ കഴിഞ്ഞ നാലുദിവസമായി നടന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം സമാപിച്ചു. ഇന്നലെ വൈകിട്ട് ആറോടെ ബാലുശ്ശേരി റോഡില്‍ പൊയില്‍താഴത്ത് റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.
പ്രകടനത്തിന് എ.ഐ.വൈ.എഫ് ജില്ലാ ഭാരവാഹികളായ എന്‍.എം ബിജു, അഡ്വ. പി. ഗവാസ്, ശ്രീജിത്ത് മുടപ്പിലായി, എം.കെ പ്രീതി, അഷ്റഫ് കുരുവട്ടൂര്‍, എ.ബി ബിനോയ്, അഭിജിത്ത് കോറോത്ത്, അഡ്വ. കെ.പി ബിനൂപ്, അജയ് ആവള, സന്തോഷ് കുന്നുമ്മല്‍, വി.കെ ദിനേശന്, വി.എം സമീഷ്, കൃപേഷ് കെ. ദാസ്, സി.കെ ബിജിത്ത് ലാല്‍, ബാലുശ്ശേരി മണ്ഡലം ഭാരവാഹികളായ കെ.പി സത്യന്, എം.കെ സമീര്‍, ബൈജു പി. മന്ദങ്കാവ് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍.എം ബിജു അധ്യക്ഷനായി. സ്വാഗതസംഘം ചെയര്മാന് ടി.എം ശശി, എ.ഐ.വൈ.എഫ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി. സന്തോഷ് കുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി മഹേഷ് കക്കത്ത്, ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, ഇ.കെ വിജയന് എം.എല്‍.എ, അജയ് ആവള, സി. ബിജു, ടി. കിഷോര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."