HOME
DETAILS
MAL
ഒമിക്രോണില്‍ സംസ്ഥാനത്തിന് ആശ്വാസം; എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ്, കോഴിക്കോട് രണ്ട് പേര്‍ക്കും രോഗബാധയില്ല
backup
December 07 2021 | 06:12 AM
തിരുവനന്തപുരം; ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ട് പേരുടെ പരിശോധന ഫലം നെഗറ്റിവ്. കോഴിക്കോട്ടെ രണ്ട് പേര്‍ക്കും ഒമിക്രോണ്‍ ബാധയില്ല. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. മലപ്പുറം രണ്ട്,എറണാകുളം രണ്ട്,തിരുവനന്തപുരം ഒന്ന്,പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് പരിശോധന ഫലം വന്നത്.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."