HOME
DETAILS
MAL
യു.എ.ഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം
backup
December 07 2021 | 07:12 AM
അഷറഫ് ചേരാപുരം
ദുബൈ
യു.എ.ഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ നാസയുടെ രണ്ടു വർഷത്തെ പരിശീലന പരിപാടിയിലേക്ക് അയച്ചു. ദുബൈ പൊലിസിലെ മുൻ ഹെലികോപ്റ്റർ പൈലറ്റായ മുഹമ്മദ് അൽമുല്ലയും മെക്കാനിക്കൽ എൻജിനീയറായ നൂറ അൽമത്രൂഷിയുമാണ് ഹൂസ്റ്റണിലേക്ക് പോയത്. 4,305 അപേക്ഷകരിൽ നിന്നാണ് യു.എ.ഇയുടെ ബഹിരാകാശയാത്രാ സംഘത്തിലേക്ക് ഇരുവരെയും തിരഞ്ഞെടുത്തത്. 2022 ജനുവരിയിൽ ജോൺസൺ സ്‌പേസ് സെന്ററിൽ ഇവരുടെ പരിശീലനം ആരംഭിക്കും. പുതിയ ബഹിരാകാശ സഞ്ചാരികളെ ഇന്നലെ നടന്ന ചടങ്ങിൽ നാസ പരിചയപ്പെടുത്തി. അതിനിടെ ബഹിരാകാശ യാത്ര, എമിറേറ്റ്‌സ് ചൊവ്വ ദൗത്യം തുടങ്ങി നിരവധി യു.എ.ഇ ബഹിരാകാശ പദ്ധതികളിൽ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ പുതിയ മേധാവിയായി സലിം അൽ മർറിയെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."