വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ല; ഉത്തരവ് പിന്‍വലിക്കുംവരെ സമരമെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്.സിക്ക് വിട്ട സംഭവത്തില്‍ മുസ്‌ലിം ലീഗ് ആവിഷ്‌കരിച്ച സമര പരിപാടിയില്‍ മാറ്റമില്ല. ആദ്യഘട്ടം ഒന്‍പതാം തീയതി കോഴിക്കോട് കടപ്പുറത്ത് മഹാറാലിയോട് കൂടി ആരംഭിക്കുമെന്ന് പി.എം.എ സലാം വ്യക്തമാക്കി. ആ റാലിയിലെ പരിപാടികളെ കുറിച്ച് ആലോചിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കെ മുനീറിന്റ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി അനീതികള്‍ സമൂഹത്തോട് ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ്, സി.എ.എ എന്‍.ആര്‍.സി വിഷയത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ അടക്കം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല. സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ മുസ്ലിംങ്ങള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക പാക്കേജ്,സെല്‍ ഉണ്ടാക്കണമെന്നുള്ള ആവശ്യങ്ങളുന്നയിച്ച് നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അതിലും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
അത്തരം നിരവധി അനീതികള്‍ ഉണ്ടായിട്ടുണ്ട്. അവസാനത്തെ ഉദാഹരണമാണ് വഖ്ഫ് ബോര്‍ഡ് നിയമനം. ഇതുകൊണ്ടുവന്നപ്പോള്‍ തന്നെ എം.കെ മുനീര്‍ ഉള്‍പ്പടെ നിയമസഭയില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും ധിക്കാരത്തോടും ധാര്‍ഷ്ഠ്യത്തോടും കൂടിയാണ് വഖ്ഫ് മന്ത്രി വിഷയം കൈകാര്യം ചെയ്തത്.
മുസ്ലിം ലീഗ് പുറത്തും സമരത്തിന് ആഹ്വാനം ചെയ്തു, പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞു. അതിന്റെ ആദ്യ പടി വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചു. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമസ്തയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ചയും കഴിഞ്ഞു. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബാധിക്കുന്നതല്ല.
ഇത് എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാര്‍ ഏക പക്ഷീയമായി പാസാക്കിയ നിയമമാണ്. അത് പിന്നീട് നടപ്പാക്കും എന്ന് പറയുന്നതില്‍ അര്‍ഥമില്ല. നിയമസഭയില്‍ തന്നെ നിയമം റദ്ദാക്കണം. അതുവരെ മുസ്ലിം ലീഗ് സമര രംഗത്ത് ഉറച്ചുനില്‍ക്കും. നിയമം പിന്‍വലിക്കുക എന്നല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പില്ല.
തുടര്‍ സമര പരിപാടിയില്‍ സമസ്തയുടെ പിന്തുണ എത്രത്തോളം പ്രതീക്ഷിക്കാന്‍ കഴിയും? ആ പിന്തുണയില്ലെങ്കില്‍ സമരത്തിന്റെ വിജയം
എത്രത്തോളമായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങള്‍ മുസ്ലിം ലീഗിന്റെ സമരം കാര്യങ്ങളാണ് പറയുന്നതെന്ന് പി.എ സലാം പറഞ്ഞു. അതിന് മറ്റൊരു സംഘടനയെ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."