കര്‍ഷകര്‍ക്കെതിയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം; നാളെ കര്‍ഷകരുമായി നിര്‍ണായക യോഗം
ഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. അംഗീകരിക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു കേന്ദ്രം കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു സമരം തുടരണോ നിര്‍ത്തിവയ്ക്കണോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ അന്തിമ തീരുമാനമെടുക്കും.
തുടര്‍സമരത്തിന്റെ കാര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കര്‍ഷകര്‍ നിലപാട് അറിയിക്കുമെന്നാണു സൂചന. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്കു നല്‍കിയെന്നു വിവരമുണ്ട്.
മിനിമം താങ്ങുവില എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകരുടെയും നിയമപരമായ ആവശ്യമായി മാറ്റണം, കേന്ദ്രം നിര്‍ദ്ദേശിച്ച വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണം, കര്‍ഷകര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തുനിന്ന് പുറത്താക്കണം, പ്രതിഷേധത്തിനിടെ മരിച്ച 700 കര്‍ഷകര്‍ക്ക് വേണ്ടി രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കാന്‍ ഭൂമിയും, അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും അടക്കമുള്ള ആവശ്യങ്ങളാണ് ഇപ്പോള്‍ കര്‍ഷക സമരത്തിലുള്ളവര്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."