തലവേദനയായി വീഴ്ചകള്‍; പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഡി.ജി.പി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്
തുടര്‍ച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് , ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യതുടങ്ങിയ കേസുകളില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിതായി പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് സര്‍ക്കാരിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."