ട്രെയിന്‍ ഗതാഗതം താളംതെറ്റിയത് കോഴിക്കോട്ടും യാത്രക്കാരെ വലച്ചു
കോഴിക്കോട്: അങ്കമാലിക്ക് സമീപം തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തളംതെറ്റിയത് കോഴിക്കോട്ടും യാത്രക്കാരെ വലച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു പോകാനെത്തയവരാണ് ഇതോടെ പ്രയാസത്തിലായത്. നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വിസുകളുടെ ടിക്കറ്റ് മടക്കിനല്‍കിയ കുറച്ചുപേര്‍ക്ക് റെയില്‍വേ അതിന്റെ തുക നല്‍കി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ എല്ലാവര്‍ക്കും ടിക്കറ്റിന്റെ തുക തിരിച്ചു നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ക്കും ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതിനും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ സംവിധാനവും റെയില്‍വേ ഒരുക്കിയരുന്നു. എന്നാല്‍ ഭൂരിഭാഗം യാത്രക്കാരും റെയില്‍വേ യാത്ര വൈകുമെന്ന കാരണത്താല്‍ ബസിനെ ആശ്രയിക്കുകയായിരുന്നു.
ഇതിനാല്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കോഴിക്കോട്ട് നിന്നു ഷൊര്‍ണൂര്‍ വരെ മാത്രമാണ് ഇന്നലെ ട്രെയിന്‍ സര്‍വിസ് നടത്തിയത്. ഷോര്‍ണൂര്‍ നിന്ന് ബസിനെയാണ് യാത്രക്കാര്‍ ആശ്രയിച്ചത്. എറണാകുളത്തു നിന്ന് അങ്കമാലി തൃശൂര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ ട്രെയിനുകളും ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെ കോഴിക്കോട് എത്തേണ്ട ജനശതാബ്ദിയും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയിന്‍ യാത്രക്കാര്‍ ബസിനെ ആശ്രയിച്ചതോടെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. എറണാകുളത്തേക്ക് അഞ്ചോളം അധിക സര്‍വിസുകള്‍ കോഴിക്കോട്ട് നിന്ന് നടത്തി. അതേസമയം ബസുകളുടെ കുറവ് കൂടുതല്‍ അധിക സര്‍വിസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് വിലങ്ങുതടിയായി.
ഇന്നലെ രാത്രിയോടെ എത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍ വീണ്ടും എറണാകുളം ഭാഗത്തേക്ക് സര്‍വിസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സി നടപടികള്‍ സ്വീകരിച്ചിരുന്നു. എറണാകുളം ഭാഗത്തേക്ക് യാത്രക്കാരുടെ വലിയതിരിക്കാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സിയിലുണ്ടായത്. അധിക സര്‍വിസുകള്‍ നടത്തുന്നതിന് പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി ഒരുക്കിയിരുന്നു. രാത്രിയില്‍ തിരക്കു വര്‍ധിക്കുമെന്നതിനാലാണ് അധിക സര്‍വിസ് നടത്താന്‍ തീരുമാനിച്ചതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. പ്രധാനമായും സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് അധിക സര്‍വിസിനായി കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."