HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാനാവില്ല: മുസ്ലിം ലീഗ്
backup
December 08 2021 | 04:12 AM
കോഴിക്കോട്
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാനാവില്ലെന്നും നിയമം പിൻവലിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും മുസ് ലിം ലീഗ്. സംവരണ വിഷയത്തിലും സച്ചാർ കമ്മിഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലുമൊന്നും മുഖ്യമന്ത്രി പറഞ്ഞത് നടപ്പായിട്ടില്ല.
നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രിക്ക് പിൻവലിക്കാനാവില്ല. നിയമസഭയാണ് പിൻവലിക്കേണ്ടത്.
നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പറഞ്ഞു.
നിയമം പിൻവലിക്കുന്നത് വരെ ലീഗ് പ്രക്ഷോഭം തുടരുമെന്നും പി.എം.എ സലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."