HOME
DETAILS
MAL
മതവിദ്വേഷ മുദ്രാവാക്യം: നാല് സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ
backup
December 08 2021 | 04:12 AM
തലശേരി
യുവമോർച്ചാ നേതാവായിരുന്ന കെ.ടി ജയകൃഷ്ണൻ ബലിദാൻ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ മതവിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച കേസിൽ നാല് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ.
പാലയാട്ടെ വാഴയിൽ വീട്ടിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം സ്വദേശികളായ കൊട്ടണ്ണേൽ ആർ. രജിത്ത് (26), കറീച്ചൽ വി.വി ശരത്ത് (25), ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26) എന്നിവരെയാണ് തലശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നിനായിരുന്നു യുവമോർച്ചയുടെ റാലിയിൽ പങ്കെടുത്ത ഒരുവിഭാഗം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയത്.
കണ്ടാലറിയാവുന്ന 20പേർക്കെതിരേയായിരുന്നു ജാമ്യമില്ലാ വകുപ്പുചേർത്ത് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."