HOME
DETAILS
MAL
വഖഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രി പറഞ്ഞ വിശദമായ ചര്‍ച്ച ഉടനെ നടത്തണമെന്ന് സമസ്ത
backup
December 08 2021 | 09:12 AM
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്രയും പെട്ടെന്നു നടപ്പാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമസ്ത നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ നടത്തിയ ചര്‍ച്ച ആശാവഹമാണ്. എന്നാല്‍ ചര്‍ച്ചയില്‍ അദ്ദേഹം പ്രഖ്യാപിച്ച ചര്‍ച്ച പെട്ടെന്നുതന്നെ നടത്തണം. അതിനുവേണ്ട നടപടികള്‍ വേഗത്തിലാക്കി വിശാലമായ ചര്‍ച്ചക്കു അവസരമൊരുക്കണം.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി റദ്ദാക്കണമെന്നാണ് സമസ്തയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണം. തൃപ്തികരമായ നടപടിയാണാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."