കത്തിയമര്‍ന്നത് കരുത്തനായ എംഐ17 വി5: ഏത് കാലാവസ്ഥയും അതിജീവിക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്റര്‍
കോയമ്പത്തൂര്‍: കത്തിയമര്‍ന്നത് വ്യോമസേന ഉപയോഗിക്കുന്ന ആധുനിക ഗതാഗത ഹെലികോപ്ടര്‍ എംഐ17വി5. ജീവനക്കാരെയും ചരക്കിനെയും ഉപകരണങ്ങളെയും കൊണ്ടുപോകുന്നതിനാണ് ഈ ചോപ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഏത് കാലാവസ്ഥയിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിങിനും സാധിക്കും. റഷ്യയില്‍ നിന്നുള്ളതാണ് ഈ ഹെലികോപ്റ്റര്‍ എന്നും കരസേന മുന്‍ ഉപ മേധാവി ലെഫ്. ജന. ശരത് ചന്ദ് വ്യക്തമാക്കി.
രാവും പകലും ഏത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ ഇന്ത്യയില്‍ വി ഐ പികള്‍ ഉള്‍പ്പടെ ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും ഉപയോഗിക്കുന്ന വിശ്വസ്ത ചോപ്പറായി ഇതിനെ പരിഗണിച്ചിട്ടുണ്ട്.
ഇതിന് പുറമേ രാജ്യത്തുടനീളമുള്ള രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, സൈനികരെ വിന്യസിക്കാനും ഇന്ത്യന്‍ വ്യോമസേന ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."