HOME
DETAILS

കരുതിയിരിക്കണം 2025

  
backup
December 09 2021 | 04:12 AM

486535463-2

 

രമ ലക്ഷ്മി


2024ലെ പൊതുതെരഞ്ഞെടുപ്പിലും അതിനുശേഷം എന്ത് സംഭവിക്കാം എന്നതിലേക്കുമാണ് നമ്മുടെ സംഭാഷണങ്ങളും രാഷ്ട്രീയ അഭിപ്രായങ്ങളും കേന്ദ്രീകരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനായി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിൻ്റെയും, പ്രശാന്ത് കിഷോറിൻ്റെയും മമതാ ബാനർജിയുടെയും സഖ്യരൂപീകരണ കണക്കുകൂട്ടലുകളെക്കുറിച്ചാണ് സംസാരം. എന്നാൽ, 2024 വിട്ടുകളയുക, ശ്രദ്ധകേന്ദ്രീകരിക്കേണ്ട യഥാർഥ വർഷം 2025 ആണ്. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. രാഷ്ട്രീയ സ്വയം സേവക് സംഘ് നൂറുവർഷം തികയ്ക്കുന്ന വർഷമാണിത്. ആർ.എസ്.എസിന്റെ 100 വർഷത്തെ ആഘോഷങ്ങളുമായും സംഭവങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ 2024 ലെ തെരഞ്ഞെടുപ്പ് അപ്രധാനമാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വമ്പൻ 100ാം വാർഷികത്തിൽനിന്ന് വ്യത്യസ്തമല്ല ഇത്. 2025ൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ കാരണം ദേശീയശ്രദ്ധ ഭാരതീയ ജനതാ പാർട്ടിയിലും മോദിയിലും അമിത് ഷായിലും ഉള്ളതുകൊണ്ടും ആർ.എസ്.എസിൽ മതിയായ നോട്ടം വരാത്തതിനാലുമാണ്. എന്നാൽ ഷി ജിൻപിങ്ങിന് സി.സി.പി എങ്ങനെയാണ് അതുപോലെയാണ് ആർ.എസ്.എസ് മോദിക്ക്. ദേശത്തിന്റെ ചിന്ത മാറ്റുക എന്നതാണ് ആർ.എസ്.എസിന്റെ പ്രധാനലക്ഷ്യം.തെരഞ്ഞെടുപ്പ് അധികാരം ആ ലക്ഷ്യത്തിലേക്കുള്ള ഒരു കൈത്താങ്ങ് മാത്രമാണ്.


100 വർഷം പഴക്കമുള്ള
ആർ.എസ്.എസിൻ്റെ ദർശനരേഖ


2025വരെയും 2025ലെ വിജയദശമിക്കും 2026നും ഇടയിലും ആർ.എസ്.എസ് ചെയ്യുന്ന കാര്യങ്ങൾ അടുത്ത രണ്ട് തലമുറയിലെ ഇന്ത്യക്കാരുടെ ചിന്താഗതിയെയും യുവാക്കൾ 'ഹിന്ദുരാഷ്ട്ര' സംഘടനയെ എങ്ങനെ കാണുന്നു എന്നതിനെയും മാറ്റാൻ സാധ്യതയുണ്ട്. ഇപ്പോഴും ചെറിയ ചുവടുവയ്പുകൾ മാത്രമാണ് സംഭവിച്ചിരിക്കുന്നതെങ്കിലും 2025നെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി ഇതിൽ പലതും വൈകിപ്പിച്ചിട്ടുമുണ്ട്.


ചില കണക്കുകൾ പ്രകാരം എല്ലാ സംഘ് സംഘടനകളുടെയും സ്ഥാപന ചരിത്രങ്ങളും അവയോരോന്നുമായി ബന്ധപ്പെട്ട നേട്ടങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച വിവരങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാൻ ഇപ്പോൾ ശ്രമമുണ്ട്. മതപരവും വിദ്യാഭ്യാസപരവുമായ സംഘടനകൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഘടനകൾ ഗോത്രവർഗ സംഘടനകൾ എന്നിവ ഉൾപ്പെടെയുള്ള 90ഓളം സംഘടനകൾ ഈ സംഘടനകളിൽ പെടുന്നു.


2025 എങ്ങനെ മികച്ച രീതിയിൽ ആചരിക്കാമെന്നും ആഘോഷിക്കാമെന്നും ചർച്ച ചെയ്യുന്നതിനായി ആർ.എസ്.എസ് അടുത്ത അഞ്ച് മാസത്തിനുള്ളിൽ വിവിധ സംഘ് സംഘടനകൾ പ്രാദേശിക യൂണിറ്റുകളുടെയും സ്ഥാപനങ്ങളുടെയും തലത്തിൽ ഇന്ത്യയൊട്ടാകെ യോഗങ്ങൾ നടത്തും. 2022 ഒക്ടോബറോടെ ഇവ എല്ലാത്തിൽ നിന്നും ലഭിച്ച കാര്യങ്ങൾ ദേശീയ യൂണിറ്റുകൾ ഏറ്റെടുക്കും. ഓരോ സംഘടനയും 2025 ലക്ഷ്യമാക്കിയാണ് നീക്കങ്ങളാണ് നടത്തുക. ഉദാഹരണത്തിന്, ആർ.എസ്.എസ് ഇപ്പോൾ 52,000 ശാഖകൾ നടത്തുന്നു. 2025 ഓടെ അത് ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.


അക്കങ്ങളിൽനിന്ന്
ആഖ്യാനങ്ങളിലേക്ക്


2025ന് മുമ്പ് ഈ പുതിയ 'ദേശത്തിന്റെ ചിന്ത' സൃഷ്ടിക്കാൻ ആർ.എസ്.എസ് എങ്ങനെ മുന്നോട്ട് പോകുന്നു? വലിയ സംഖ്യകൾ ഉണ്ടെങ്കിലും ആഖ്യാനത്തിൽ ഇപ്പോഴും പിടിയില്ലെന്നാണ് ആർ.എസ്.എസിൽ കുറച്ചുകാലമായുള്ള ചിന്ത. അഭിപ്രായ നിർമാതാക്കൾക്കിടയിൽ ലിബറൽ അല്ലെങ്കിൽ പുരോഗമന ചിന്തകൾ ആധിപത്യം പുലർത്തുന്നു. പൗരത്വ (ഭേദഗതി) നിയമം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, കർഷക പ്രക്ഷോഭം, ഹത്രാസ് തുടങ്ങിയ സംഭവങ്ങളിൽ ഒരു അന്താരാഷ്ട്ര ആഖ്യാനം സ്ഥാപിക്കാൻ അവയ്ക്ക് എളുപ്പത്തിൽ കഴിഞ്ഞു. 2014 മുതൽ ഡൽഹിയിൽനിന്ന് ഭരിക്കുന്നുണ്ടെങ്കിലും, ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് ഈ അഭിപ്രായം സൃഷ്ടിക്കുന്ന 'ഇടങ്ങൾ' കൈയേറാനായില്ല.


അതിനാൽ 2025ലേക്കുള്ള മുന്നോട്ട് പോക്ക് അവർക്ക് 'അക്കങ്ങളിൽനിന്ന് ആഖ്യാനങ്ങളിലേക്കുള്ള' യാത്രയായിരിക്കും. അതൊരു ആഴമേറിയ, ദീർഘകാല പ്രത്യയശാസ്ത്ര പദ്ധതിയാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താൻ, പുസ്തകങ്ങൾ, സ്‌കൂൾ പാഠ്യപദ്ധതി, സിനിമകൾ, പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിലൂടെ ഉള്ളടക്ക നിർമാണം ഏകീകരിക്കാനും 'സ്വതന്ത്ര' ബുദ്ധിജീവികളുടെ ആവാസവ്യവസ്ഥ രൂപപ്പെടുത്താനുമുള്ള നീക്കമുണ്ട്. ഒ.ടി.ടി ലോകത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ അഭിപ്രായങ്ങളും സിനിമാ വ്യവസായത്തോട് ഉത്തർപ്രദേശിലേക്ക് വരാൻ ആവശ്യപ്പെട്ടുള്ള ആദിത്യനാഥ് സർക്കാരിന്റെ ക്ഷണവും സാംസ്‌കാരിക ഉള്ളടക്കം പിടിച്ചെടുക്കാനുള്ള നിക്കങ്ങളെ പ്രകടമാക്കുന്നു.


ആർ.എസ്.എസ് അനുഭാവികളടങ്ങിയ സമിതികളുടെ മേൽനോട്ടത്തിലുള്ള ഈ പദ്ധതികളിൽ പലതും അടുത്ത വർഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ഫലം കാണും. ചെങ്കോട്ടയ്ക്ക് സമീപം രണ്ട് മ്യൂസിയങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്ന്, സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചും മറ്റൊന്ന് കശ്മീരിനെക്കുറിച്ചും. ദൂരദർശനുവേണ്ടി സ്വരാജ് എന്ന പേരിൽ 75 എപ്പിസോഡ് ടിവി സീരീസും ഉണ്ട്. എന്നാൽ അത് ഗാന്ധി, ജവഹർലാൽ നെഹ്‌റു, ബാലഗംഗാധര തിലക് തുടങ്ങിയവരുടെ റോളിലൂടെ കാണുന്ന പതിവ് കൊളോണിയൽ വിരുദ്ധ പോരാട്ടത്തെ മാത്രമല്ല കാണിക്കുക, നാഗരിക മഹത്വത്തെയും പ്രക്ഷോഭങ്ങളെയും കാണിക്കും. ചരിത്ര പാഠപുസ്തകങ്ങളിലെ മാറ്റങ്ങളാണ് മറ്റൊരു നീക്കം.കൂടാതെ, അടുത്തിടെ മോഹൻ ഭാഗവതുമായി മാധ്യമ എഡിറ്റർമാർ നടത്തിയ കൂടിക്കാഴ്ച വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു ഡസനോളം പുസ്തക പ്രസാധകരുമായി നടത്തിയ കൂടിക്കാഴ്ച പലരും ശ്രദ്ധിച്ചില്ല. ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ഞെരുക്കപ്പെട്ട ചരിത്രങ്ങളും ചരിത്ര വ്യക്തിത്വങ്ങളും അനാവരണം ചെയ്യുക എന്നതാണ് ലക്ഷ്യം.വിദ്യാസമ്പന്നരായ 1,000ത്തോളം 'ജൈവ' ദലിത് ജനസ്വാധീനമുള്ളവരെ (സോഷ്യൽ മീഡിയയല്ല) വളർത്തിയെടുക്കുകയും അവരുമായി ചേർന്ന് ഹത്രാസ് പോലുള്ള ബി.ജെ.പി വിരുദ്ധ ആഖ്യാനങ്ങൾ ഭാവിയിൽ നിലനിൽക്കാത്ത വിധത്തിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഒരു തുടർച്ചയായ ശ്രമം.


അടിയന്തരാവസ്ഥ മുതൽ
2025 വരെയുള്ള പരിണാമം


100 വർഷത്തെ ചരിത്രത്തിൽ ആർ.എസ്.എസ് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഗാന്ധി വധവും നിരോധനവും മുതൽ 1951ൽ ഭാരതീയ ജനസംഘം രൂപീകരിക്കുന്നത് വരേക്കും പിന്നീട് അടിയന്തരാവസ്ഥ വരേക്കും അതിനു ശേഷമുള്ള കാലത്തേക്കും എല്ലാം നീളുന്ന വിവിധ ഘട്ടങ്ങൾ. 1975നും 1995നും ഇടയിലുള്ള കാലഘട്ടം അതിവേഗ വളർച്ചയുടെ കാലഘട്ടമായിരുന്നു. പിന്നീട് 1998ൽ അടൽ ബിഹാരി വാജ്‌പേയി ആദ്യ പ്രചാരക് പ്രധാനമന്ത്രിയായ ശേഷമുള്ള കാലം. പിന്നീട് 2014ന് ശേഷമുള്ള കാലം. 'ഗാന്ധി വധം ഞങ്ങളെ 20 വർഷം പിന്നിലേക്ക് തള്ളിവിട്ടു, അടിയന്തരാവസ്ഥ ഞങ്ങളെ 20 വർഷം മുന്നോട്ട് നയിച്ചു' എന്ന് മുൻ സർസംഘചാലക് ബാലാസേബ് ദിയോറസ് പറയാറുണ്ടായിരുന്നു.


വാസ്തവത്തിൽ, ആർ.എസ്.എസ് നേതാക്കൾ തങ്ങളുടെ തത്ത്വചിന്തയെ ഇനി ഇന്ത്യയിലെ ഒരു പ്രത്യേക അറ്റത്ത് നിൽക്കുന്ന കാര്യമോ ബദൽ ബൗദ്ധിക വ്യവഹാരമോ ആയി തള്ളിക്കളയാനാവില്ലെന്ന് പറയാൻ ഇഷ്ടപ്പെടുന്നു. മുഖ്യധാരാ രാഷ്ട്രീയബോധം ഇതിനകം തന്നെ ബൗദ്ധിക അച്ചുതണ്ട് മാറ്റി. 'കോൺഗ്രസ് സംവിധാനം' പോലെ ആർ.എസ്.എസും ഇപ്പോൾ സ്വന്തമായി സൃഷ്ടിക്കുന്നുണ്ട്. സാംസ്‌കാരികവും ബൗദ്ധികവുമായ മണ്ണ് ഇപ്പോൾ രാഷ്ട്രീയ അധികാരവുമായി ഒത്തുചേരുന്നുണ്ട്.


തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് പോലെ ബൗദ്ധിക ഇടങ്ങളും വിമർശന ഇടങ്ങളും പിടിച്ചെടുക്കലാണ് രാഷ്ട്രീയം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയ വ്യാഖ്യാനങ്ങളിൽ ഭൂരിഭാഗവും കക്ഷിരാഷ്ട്രീയത്തിലും ഗൂഢാലോചനയിലും തെരഞ്ഞെടുപ്പ് വിശകലനത്തിലും നിർബന്ധമെന്നോണവും സ്ഥിരമായും കുടുങ്ങിക്കിടക്കുകയാണ്. നമ്മൾ മറ്റെവിടെയെങ്കിലും നോക്കുകയും ഊർജം പലയിടങ്ങളിലേക്ക് ചിതറിപ്പിക്കുകയും ചെയ്യുമ്പോൾ ആർ.എസ്.എസ് നിശബ്ദമായി അതിന്റെ 'ഇന്ത്യയെ മാറ്റുക' പദ്ധതിയുമായി മുന്നോട്ടുപോകുന്നു. തീർച്ചയായും, ഈ ആഖ്യാന ക്രമീകരണത്തിന്റെ സഞ്ചിതനേട്ടം ബി.ജെ.പിക്കും ലഭിക്കും. ആർ.എസ്.എസ് ഒരു 'സാമൂഹ്യ സാംസ്‌കാരിക സംഘടന' എന്ന് സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയഘടനയിൽ അതിന്റെ സ്വാധീനം ഉറപ്പുള്ള കാര്യമാണ്.

(കടപ്പാട്: ദ പ്രിൻ്റ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago